കിഴക്കമ്പലം: കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ കെ.കരുണാകരൻ സ്റ്റഡി സെൻററും,പട്ടിമറ്റം ഇന്ദിര പ്രിയദർശിനി ട്രസ്റ്റും സംയുക്തമായി നിർമ്മിച്ച് നൽകുന്ന സ്‌നേഹവീടിൻെറ താക്കോൽദാനം ഇന്ന് വൈകിട്ട് അഞ്ചിന് കെ.മുരളീധരൻ എം പി നിർവഹിക്കും. പട്ടിമറ്റം നേതാജി നഗറിലുള്ള പുല്ലു പറമ്പിൽ നവാസിനാണ് വീട് നിർമ്മിച്ച് നല്കിയത്. ആസ്ബസ്റ്റോസ് മേൽക്കൂരയുള്ള ഷെഡിലായിരുന്നു ഇവരുടെ താമസം. ആസ്ബെസ്റ്റോസിന്റെ അലർജി ബാധിച്ച് ഭാര്യ രഹ്ന നിത്യ രോഗിയായി . ഇതേ തുടർന്ന് കിടപ്പാടം ഉപേക്ഷിക്കാൻ തയ്യാറെടുക്കുമ്പോഴാണ് സൗജന്യമായി വീടു നിർമ്മിച്ച് നല്കാൻ തീരുമാനിച്ചത്. ഏഴ് ലക്ഷം രൂപ മുടക്കിൽ എട്ട് മാസം കൊണ്ടാണ് നിർമ്മാണം പൂർത്തികരിച്ചത് .വീട്ടിലേയ്ക്കുള്ള വഴിയുടെ നാമകരണം വി.പി സജീന്ദ്രൻ എം.എൽ.എ യും തുടർന്ന് പട്ടിമറ്റത്ത് നടക്കുന്ന പൊതു സമ്മേളനം ബെന്നി ബഹനാൻ എം.പി യും ഉദ്ഘാടനം ചെയ്യും. മുൻ മന്ത്റി ടി.എച്ച് മുസ്തഫ, ഡി.സി.സി പ്രസിഡൻറ് ടി.ജെ വിനോദ്, എ.പി കുഞ്ഞുമുഹമ്മദ്, ഹനീഫ കുഴുപ്പിള്ളി തുടങ്ങിയവർ സംസാരിക്കും.