മൂവാറ്റുപുഴ:റോട്ടറി ക്ലബിന്റെയും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നിർമല ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി സൗജന്യ നേത്ര രോഗ നിർണയ ക്യാമ്പ് നടത്തി. റോട്ടറി ക്ലബ് പ്രസിഡൻറ് റൊട്ടേറിയൻ ആൻറണി മാത്യു പുല്ലൻ ഉദ്ഘാടനം ചെയ്തു. റോട്ടറി മുൻ ഗവർണർ റൊട്ടേറിയൻപി.വേണുഗോപാലൻ മേനോൻ മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ആൻറണി പുത്തൻകുളം,അഹല്യ ഫൗണ്ടേഷൻ പിആർഒ കെ.റോബിൻസൺ,അദ്ധ്യാപക പ്രതിനിധി ജോർജ് മാത്യു, കെ.സി.ജോർജ്, പ്രണവ് സാബു തുടങ്ങിയവർ സംസാരിച്ചു.