ആലുവ: ആലുവ നഗരത്തോട് ചേർന്നുകിടക്കുന്ന ഉളിയന്നുർ, കുഞ്ഞുണ്ണിക്കര ദീപുകളെ ആലുവ നഗരസഭയിൽ ഉൾപ്പെടുത്തണമെന്നും അശോകപുരം കേന്ദ്രീകരിച്ച് പുതിയ ഗ്രാമപഞ്ചായത്ത്‌ രൂപീകരിക്കണമെന്നും എൻ.സി.പി ആലുവ ബ്ലോക്ക്‌ കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ.എച്ച്. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.എം. കുഞ്ഞുമോൻ, മുരളി പുത്തൻവേലി, ശിവരാജു, അജീദുകടവിൽ, അഫ്സൽ കുഞ്ഞുമോൻ, ഷെർബിൻ കൊറയ, പി.കെ. അബ്ദുൾ കരീം, രാജു തോമസ്‌, മുഹമ്മദലി ചുണങ്ങംവേലി, റസാക്ക് ജോയി, പി.എം. ജോർജ്, പടമാണി സോമശേഖരൻ എന്നിവർ പ്രസംഗിച്ചു.