കൊച്ചി: എ.എൽ.ജേക്കബ് ത്യാഗനിർഭരമായ രാഷ്‌ട്രീയ പ്രവർത്തനത്തിനുടമയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം ടൗൺ ഹാളിൽ എ.എൽ. ജേക്കബ് അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്കൊപ്പമുള്ള പ്രവർത്തനത്തിലൂടെ എല്ലാവർക്കും പ്രിയങ്കരനായി.പലർക്കും രാഷ്‌ട്രീയ വഴികാട്ടിയുമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചടങ്ങിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബഹ്‌നാൻ എം.പി അദ്ധ്യക്ഷത വഹിച്ചു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി എന്ന സെമിനാറിൽ വി.ഡി. സതീശൻ എം.എൽ.എ വിഷയാവതരണം നടത്തി. മുൻമന്ത്രി ആര്യാടൻ മുഹമ്മദ് അനുസ്‌മരണ പ്രഭാഷണം നടത്തി. മുൻ മന്ത്രിമാരായ കെ.ബാബു, ഡൊമിനിക് പ്രസന്റേഷൻ, അൻവർ സാദത്ത് എം.എൽ.എ, എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസൻ, അംഗം ദീപ്‌തി മേരി വർഗീസ്, ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ്, മേയർ സൗമിനി ജെയിൻ, എൻ. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.