മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയിലെ വന്ധ്യതാ നിവാരണ ക്ലിനിക്ക് അടക്കമുള്ള സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ നിർത്തലാക്കുകയാണെന്ന പ്രാചാരണം അടിസ്ഥാന രഹിതമാണെന്ന് ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ലീന റാണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആശുപത്രിയിൽ ചികിത്സക്കായി എത്തിയ രോഗികളെ തിരിച്ചയച്ചുവെന്ന പരാതി ലഭിച്ചിട്ടില്ലെന്നും ഡി എം ഒ പറഞ്ഞു. കഴിഞ്ഞ എട്ട് വർഷമായി സീതാലയം പദ്ധതിക്ക് കീഴിലാണ് മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയിലെ വന്ധ്യത നിവാരണ ക്ലീനിക്ക്(ജനനി), ലഹരി വിമോചന ക്ലീനിക്ക് (പുനർജ്ജനി),സദ്ഗമയ അടയ്ക്കമുള്ള സ്‌പെഷ്യൽ ക്ലീനിക്കുകൾപ്രവർത്തിക്കുന്നത്. ജനറൽ ഒ.പിയും ഇപ്പോഴത്തേത് പോലെ പോലെ പ്രവർത്തിക്കും. നല്ലനിലയിൽ പ്രവർത്തിക്കുന്ന താലൂക്ക് ഹോമിയോ ആശുപത്രിക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണത്തിന്റെ ഉറവിടം അന്വേഷിച്ചുകണ്ടുപിടിക്കുമെന്നും ഡോ. ലീല റാണി പറഞ്ഞു. ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. എം.ആർ. ഷീല, ഡോ. ജെ.ബോബൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.