മൂവാറ്റുപുഴ: മരത്തിൽ കയറി ചവറ് വെട്ടുന്നതിനിടെ വീണ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വാളകം മേക്കടമ്പ് ചെറുപണ്ടാലിൽ തോട്ടത്തിൽ സി.എം. കുരുവിള (82)ആണ് മരിച്ചത്. കഴിഞ്ഞ 20ന് വീട്ടുവളപ്പിലെ മരത്തിൽ കയറി ചവറ് വെട്ടിക്കൊണ്ടിരുന്നപ്പോഴാണ് വീണത്. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 10ഓടെ മരിച്ചത്. ഭാര്യ; ചിന്നമ്മ. മക്കൾ: ബേബി (കെഎസ്ആർടിസി, മൂവാറ്റുപുഴ ഡിപ്പോ), റൂബി. മരുമക്കൾ: മഞ്ജു, ജോൺസൺ. സംസ്‌കാരം ഇന്ന് രാവിലെ 10ന് റാക്കാട് സെന്റ്‌മേരീസ് കത്തിഡ്രൽ നേർച്ചപള്ളി സെമിത്തേരിയിൽ.