കൊച്ചി:മികച്ച വീട്ടുമുറ്റ, മട്ടുപ്പാവ് കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി വെണ്ണല സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള കർഷകശ്രീ അവാർഡുകൾ വിതരണം ചെയ്തു. മികച്ച വീട്ടുമുറ്റ കർഷകനായി വെണ്ണല സൗമ്യാനഗർ തോട്ടത്തിൽ വീട്ടിൽ ഡോ:മാത്യൂവർഗീസിനെ തിരഞ്ഞെടുത്തു. മികച്ച മട്ടുപ്പാവ് കർഷകരായി പാലാരിവട്ടം മാങ്ങാട്ടുപറമ്പിൽ നീനാ സുരേഷും, ചളിക്കവട്ടം മുല്ലോത്തുവീട്ടിൽ അജയകുമാർ ഘോഷും തിരഞ്ഞെടുക്കപ്പെട്ടു. ആലിൻചുവട് പ്രണവം ഹാളിൽ നടന്ന വെണ്ണല ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് പുരസ്കാരങ്ങൾ സമ്മാനിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് പി.കെ.മിറാജ്, ഭരണസമിതിയംഗങ്ങളായ എസ്.മോഹൻദാസ്, മിനി.കെ.നായർ, പി.ആർ.സാംബശിവൻ, എ.ഡി. ജോസ്, സെക്രട്ടറി എം.എൻ.ലാജി എന്നിവർ സംസാരിച്ചു.