വല്ലാർപ്പാടം പള്ളി : പരിശുദ്ധ വല്ലാർപ്പാടത്തമ്മയുടെ തിരുനാൾ. അഭിവന്ദ്യ പിതാവിനും പാലിയം കുടുംബാംഗങ്ങൾക്കും സ്വീകരണം. രാവിലെ 9.30 ന്. തിരുനാൾ ദിവ്യബലി 10 നര

കളക്ടറേറ്റ് കോൺഫറൻസ് ഹാൾ: കേരള വനിതാ കമ്മീഷൻ മെഗാ അദാലത്ത്. രാവിലെ 10.30 ന്.

മറൈൻഡ്രൈവ് : ഡി.ജെ അമ്യൂസ്‌മെന്റ് അവതരിപ്പിക്കുന്ന കൊച്ചിൻ മഹോത്സവം. വൈകിട്ട് 3 ന്

പാലാരിവട്ടം പി.ഒ.സി ഓഡിറ്റോറിയം : അഖില കേരള പ്രൊഫഷണൽ നാടകമത്സരം. കോഴിക്കോട് നാടകസഭയുടെ പഞ്ചമിപെറ്റ പന്തിരുകുലം നാടകം. വൈകിട്ട് 6 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : സീനിയർ സിറ്റിസൺസ് ഫോറം ആഴ്ചവട്ടം. വൈകിട്ട് 5.30 ന് കഥാസായാഹ്നം ചെറുകഥാ വായന. 6.30 ന്.

നെട്ടേപ്പാടം സത്സംഗം മന്ദിരം : ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ വനിതകൾക്ക് വേണ്ടി മണ്ഡകോപനിഷദ് ക്ലാസും ഭഗവദ്ഗീതാ ക്ലാസും. രാവിലെ 10 ന് സ്വാമി സത്യാനന്ദ സരസ്വതി നടത്തുന്ന പഞ്ചദശി ക്ലാസ് 6 ന്.

എം.ജി. റോഡിലെ ഇംപീരിയൽ ട്രേഡ് സെന്റർ: ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സുവിശേഷയോഗവും സംഗീത സായാഹ്നവും. 6.00.

എം.ജി റോഡിലെ ഹോട്ടൽ വുഡ്‌സ് മാനോർ: ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെറ്റീരിയൽസ് മാനേജ്‌മെന്റിന്റെ ഏകദിന ശിൽപശാല. 9.00.