കൊച്ചി: അരൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിനായി ശ്രമിച്ചിട്ടില്ലെന്ന് മുൻ മന്ത്രി കെ .ബാബു അറിയിച്ചു. ഇതിനായി ആരുമായും ബന്ധപ്പെട്ടിട്ടില്ല. സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നില്ല. മറിച്ചുള്ള വാർത്തകൾ തെറ്റാണെന്നും ബാബു അറിയിച്ചു.