ചോറ്റാനിക്കര: കണയന്നൂർ ചിന്ത തിയേറ്റേഴ്സ് കണയന്നൂരിന്റെ 43 മത് വാർഷികവും ഓണാഘോഷ പരിപാടികളോടനുബന്ധിച്ചുള്ള സാംസ്ക്കാരിക സമ്മേളനവും 28ന് (ശനിയാഴ്ച) വൈകീട്ട് 5 ന് വി.ആർ.ഗോപിനഗറിൽ ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി ജനകൻ ഉദ്ഘാടനം ചെയ്യും. നടിയും പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റിയംഗവുമായ ഗായത്രി മുഖ്യാതിഥിയാകും. പഞ്ചായത്തംഗം ഷാജി ജോർജ്, എം.കെ.പ്രദീപ് കുമാർ, കണയന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ഡി. കുഞ്ചെറിയ, വായനശാല പ്രസിഡന്റ് അബ്രാഹം ജോസഫ്, ചിന്ത തിയേറ്റേഴ്സ് സെക്രട്ടറി ബിനോജ് വാസു തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ കലാകായിക മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നൽകും. വൈകീട്ട് 4ന് പഞ്ചാരിമേളം,ഭരതനാട്യംസ്റ്റാർ നൈറ്റ് ഡാൻസ് ആൻഡ് മൂസിക്കൽ മെഗാ ഷോയും ഉണ്ടായിരിക്കും.