നായരമ്പലം: ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ ജനവാസകേന്ദ്രത്തിൽ മൊബൈൽ ടവർ സ്ഥാപിക്കരുമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നായരമ്പലം മണ്ഡലം പ്രസിഡന്റ് കെ. വൈ. ദേവസിക്കുട്ടി ഗ്രാമപഞ്ചായത്തിൽ പരാതി നൽകി. സുതാര്യമായി നടക്കേണ്ട ഈ പദ്ധതി പരിസരവാസികളെയോ വാർഡ് മെമ്പറെയോ പഞ്ചായത്ത് അംഗങ്ങളെയോ അറിയിക്കാതെ കൊണ്ടുവന്നതിൽ സംശയമുണ്ട്. ജനവാസമില്ലാത്ത പ്രദേശത്തേക്ക് ടവർ മാറ്റി സ്ഥാപിക്കണമെന്നാണ് ആവശ്യം.