വൈപ്പിൻ: അകാലത്തിൽ നിര്യാതനായ ചെറുകഥാകൃത്ത് കെ.ആർ. മനോരാജിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള മനോരാജ് പുരസ്‌കാര സമിതിയുടെ അഞ്ചാമത് കഥാസമാഹാര മത്സരത്തിൽ വിജയികൾക്കുള്ള പുരസ്‌കാരം 28ന് പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ കൂടുന്ന മനോരാജ് അനുസ്മരണ സമ്മേളനത്തിൽ നൽകും. സമിതി പ്രസിഡന്റ് പൂയപ്പിള്ളി തങ്കപ്പൻ അദ്ധ്യക്ഷത വഹിക്കും. പ്രശാന്ത് ചെമ്മായം പുരസ്‌കാരദാനം നടത്തും. ജോസഫ് പനക്കൽ, കെ.വി. പ്രവീൺ, സന്ദീപ് സലിം, വിവേകാനന്ദൻ മുനമ്പം, എം.കെ. ദേവരാജൻ തുടങ്ങിയവർ സംസാരിക്കും. പ്രവാസി മലയാളിയായ കെ.വി. പ്രവീണിന്റെ ഓർമ്മച്ചെപ്പ് എന്ന ചെറുകഥാ സമാഹാരത്തിനാണ് ഇത്തവണത്തെ പുരസ്‌കാരം.