കൊച്ചി: എൻ.എസ്.എസ് രൂപീകരണത്തിന്റെ ഗോൾഡൻ ജൂബിലി വാർഷികാഘോഷത്തിന്റെ ഭാഗമായി എസ്.സി.എം.എസ് സ്‌കൂൾ ഒഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റിലെ വിദ്യാർത്ഥികൾ പദയാത്ര സംഘടിപ്പിച്ചു. എസ്.സി.എം.എസ് ഗ്രൂപ്പ് രജിസ്ട്രാർ ഡോ. രാധ പി.തേവന്നൂർ പതാകയുയർത്തി.
എച്ച്.എം.ടി ജംക്ഷനിൽ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കെതിരെ, 'ഞങ്ങളെ ജീവിക്കാനനുവദിക്കൂ ദ്രോഹവും പീഡനവും അവസാനിപ്പിക്കൂ' എന്ന സന്ദേശവുമായി നാടകവും ഫ്ലാഷ്മോബും അവതരിപ്പിച്ചു. എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ അരുൺകുമാർ .എം, ലെയ്സൺ ഓഫീസർ പി.എം.എ ലത്തീഫ് എന്നിവർ നേതൃത്വം നൽകി. എസ്.സി.എം.എസ് പ്രിൻസിപ്പൽ ഡോ. ജി.ശശികുമാർ നന്ദി പറഞ്ഞു.