പെരുമ്പാവൂർ: കേരള കർഷകസംഘം മുടക്കുഴ വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം വി.പി. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.അകനാട് മിൽമ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗം എസ്. മോഹനൻ,ഏരിയ കമ്മറ്റി അംഗം സി. എം അബ്ദുൾ കരീം,ലോക്കൽ കമ്മറ്റി സെക്രട്ടറി പി.കെ ശിവദാസ് എന്നിവർ പ്രസംഗിച്ചു.