പഠനമികവിനുള്ള പുരസ്കാരം എയ്ഞ്ചൽ വർഗീസ് നേടി കൊച്ചി: എസ്.സി.എം.എസ് സ്‌കൂൾ ഒഫ് ആർക്കിടെക്ച്ചറിലെ ആദ്യ ബി.ആർക് ബാച്ച് പ്രോഗ്രാം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. ഷാർജയിലെ അമേരിക്കൻ സർവകലാശാലയിലെ കോളേജ് ഒഫ് ആർക്കിടെക്ച്ചർ ആർട്സ് ആൻഡ് ഡിസൈൻ വിഭാഗം ഡീൻ പ്രൊഫ.ഡോ. വർക്കി പള്ളത്തിച്ചേരിൽ മുഖ്യാതിഥിയായിരുന്നു. എം.ജി. സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ അഡ്വക്കേറ്റ് പി.കെ.ഹരികുമാറായിരുന്നു വിശിഷ്ട സാന്നിധ്യം. എസ്.സി.എം.എസ് ഗ്രൂപ്പ് വൈസ് ചെയർമാൻ പ്രൊഫ. പ്രമോദ്.പി.തേവന്നൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രൂപ്പ് ഡയറക്ടർ പ്രൊഫ. ബൈജു രാധാകൃഷ്ണൻ, പ്രിൻസിപ്പൽ പ്രൊഫ. കേഴ്‌സിൻ ഫ്രിക്ക്, ഡീൻ ഡോ. മെറിൽ ജോർജ്,പ്രൊഫ. ഫ്രാൻസിസ് ചാണ്ടി, പ്രൊഫ. ജോൺ കുരുവിള എന്നിവർ സംസാരിച്ചു. ബെസ്റ്റ് ആർക്കിടെക്ച്ചർ തീസിസ് അവാർഡ് കൈലാസ്നാഥ് കെ.എൽ. നേടി. പഠനമികവിനുള്ള പുരസ്കാരത്തിന് എയ്ഞ്ചൽ വർഗീസ് അർഹയായി.