കാലടി: മല -നീലിശ്വരം ഗ്രാമപഞ്ചായത്ത് ഭരണസമിതിയും എംഎൽഎയും ചേർന്ന് മലയാറ്റൂരിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് ഭാരവാഹികൾ കുറ്റപ്പെടുത്തി. മലയാറ്റൂർ മണപ്പാട് ചിറയിൽ കൂട് മത്സ്യക്കൃഷി നടത്തുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതി മന്ത്രിയേയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളും നടപടികളുമായി മുന്നോട്ടുപോകുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം ടി.ഡി. സ്റ്റീഫൻ ആരോപിച്ചു.