പെരുമ്പാവൂർ: ഫെന്റെസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ ഗവൺമെൻറ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനം ശുചീകരിച്ചു.കാടുംകുഴികളുമായി കിടന്ന മൈതാനംസ്‌കൂൾ കുട്ടികൾ ഉൾപ്പെടെ കായിക വിനോദങ്ങൾക്കും പ്രഭാതസവാരിക്കും ഉപയോഗിച്ചിരുന്നു. ശുചീകരണം നടക്കാത്തതിനാൽ മാസങ്ങളായി അതെല്ലാം മുടങ്ങിയ നിലയിലായിരുന്നു.120 വർഷത്തെ ചരിത്രമുള്ള മൈതാനം നിരവധി കായിക താരങ്ങൾക്കും സംഘടനകൾക്കും ജന്മം നൽകിയിട്ടുണ്ട്. വാശിയേറിയ ഒട്ടനവധി പോരാട്ടങ്ങളും, ടൂർണമെൻറുകളും, നടന്നിട്ടുണ്ട് .നൂറോളം ആളുകളാണ് ഒരു ദിവസം നീണ്ട ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ക്ലബ്ബ് പ്രസിഡന്റ് പോൾ പാത്തിക്കൽ, വിനോദ് ആർ, സതീഷ് കെ എസ്, ശരൺ മോഹൻ, അഖിൽ ദേവ്, അർജുൻ, റെനീഷ് കെ എ,ബിജോയ് കെ, നിതിൻ കുമാർ ,കമൽ ശശി, രാജേഷ് കർത്ത, അരുൺകുമാർ എന്നിവർ നേതൃത്വം നൽകി.