maharaja
എറണാകുളത്തെ വനിതാ യു.പി സ്‌കൂൾ ചുവരുകളിൽ മഹാരാജാസ് കോളേജിലെ എൻ.എസ്.എസ് പ്രവർത്തകർ ചിത്രങ്ങൾ വരയ്ക്കുന്നു

കൊച്ചി: മഹാരാജാസ് കോളേജിലെ എൻ.എസ്.എസ് ദിനം പുതുമയാർന്ന പരിപാടികളോടെ ആഘോഷിച്ചു. എറണാകുളത്തെ വനിതാ യു.പി സ്‌കൂൾ ചുവരുകൾ വിദ്യാർത്ഥികൾ പെയിന്റ് അടിച്ചു വൃത്തിയാക്കി. ചുമരുകളിൽ പഠന സഹായിയായ ചിത്രങ്ങൾ വരക്കുവാൻ കുട്ടികൾ മറന്നില്ല. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ സഹായത്തോടെയാണ് പരിപാടി നടത്തിയത്. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജയമോൾ കെ.വി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഉദീഷ് ഉല്ലാസ് പങ്കെടുത്തു. സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ആശ ടി, അദ്ധ്യാപകൻ സന്തോഷ് കെ.എ തുടങ്ങിയവർ പങ്കെടുത്തു. 140 എൻ.എസ്.എസ് വോളണ്ടിയർമാർ പരിപാടിയിൽ പങ്കെടുത്തു.