കൊച്ചി: എറണാകുളം വൈ.എം.സി.എയും വൈ.ഡബ്ല്യു.സി.എയും സംയുക്തമായി യുവജനങ്ങൾക്കായി അഖില കേരള ഓപ്പൺ യൂത്ത് ഫെസ്റ്റിവൽ നടത്തുന്നു. ഒക്ടോബർ 10, 11 തീയതികളിൽ എറണാകുളം വൈ.എം.സി.എയിലും വൈ.ഡബ്ല്യു.സി.എയിലുമായി മത്സരങ്ങൾ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 15 മുതൽ 25 വയസ് വരെ പ്രായമുള്ളവർക്ക് യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാം.
വിവിധ ഇനങ്ങളിൽ നിശ്ചിത നിലവാരം പുലർത്തുന്ന 15 പേർക്ക് നവംബറിൽ ഡൽഹി വൈ.എം.സി.എ. സംഘടിപ്പിക്കുന്ന അന്തർദേശീയ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഒക്ടോബർ അഞ്ചിനകം പേരു രജിസ്റ്റർ ചെയ്യണം. ഫോൺ: 9447410422, 8547421261 .
വൈ.എം.സി.എ. എറണാകുളം പ്രസിഡന്റ് കെ.പി. പോൾസൺ, ജനറൽ സെക്രട്ടറി എൻ.വി. എൽദോ, വൈ.ഡബ്ല്യു.സി.എ. പ്രസിഡന്റ് ഷീബ വർഗീസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. മോഹൻ ജോർജ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.