മൂവാറ്റുപുഴ: റോയൽ ബ്രിട്ടീഷ് അക്കാഡമിയുടെ പുതിയ ഒ .ഇ .ടി ബ്ലോക്കിന്റെ ഉദ്ഘാടനം എൽദോഎബ്രാഹാം എം എൽ എ ഉദ്ഘാടനംചെയ്തു. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ഉഷശശിധരൻ അദ്ധ്യക്ഷത വഹിച്ചു . അക്കാഡമി ട്യൂട്ടർ ജിബിൻ മുണ്ടക്കൽ സ്വാഗതം പറഞ്ഞു . ആർ ബി എ ചെയർമാൻ പ്രകാശ് തോമസ്, മാനേജിംഗ് ഡയറക്ടർ ആന്റണി മാത്യു, ഡയറക്ടർ അലോഷ്യസ് ജോസഫ് എന്നിവർ സംസാരിച്ചു.