തൃക്കാക്കര: തൃക്കാക്കര നഗര സഭയിൽ യു.ഡി.എഫ് കൗൺസിലർമാരോടുളള അവഗണന അവസാനിപ്പിക്കുക. പാപ്പാളി റോഡിന്റെ നിർമ്മാണം വിജിലൻസ് അന്വേഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് കൺസിലർമാർ നഗര സഭക്ക് മുന്നിൽ ധർണ്ണ നടത്തി.ഡി .സി .സി സെക്രട്ടറി പി.ഐ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അഡ്വ.സലീം അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ മേരി കുര്യൻ,ഷബ്നമെഹർ അലി, സീനറഹ്മാൻ,ടി .ടി ബാബു,എം.ടി ഓമന, റഫീക്ക് പൂതേലി,യു.ഡി.എഫ് നേതാക്കളായ എം.ഓ വർഗീസ്, ഷാജിവാഴക്കാല,സേവ്യർ തായങ്കരി,ഹംസ മലയിൽ,നൗഷാദ് പല്ലച്ചി തുടങ്ങിയവർ പ്രസംഗിച്ചു.