കിഴക്കമ്പലം: സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചിരിക്കുന്ന സഹകരണ നീതി സൂപ്പർ മാർക്കറ്റിൽ 5 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭിക്കും. ഇന്ന് രാവിലെ മുതൽ അരി, വെളിച്ചെണ്ണ, പഞ്ചസാര, കടല, ചെറുപയർ, ഉഴുന്നു പരിപ്പ്, തുവര പരിപ്പ്, ചായപ്പൊടി, മുളകു പൊടി, മല്ലി പൊടി തുടങ്ങിയ ഇനങ്ങൾ പ്രത്യേക ഡിസ്കൗണ്ടിൽ ലഭ്യമാണ്. കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിലുള്ളവർക്കാണ് ആനുകൂല്യം.റേഷൻ കാർഡുമായി എത്തണം. സ്പെഷ്യൽ സബ് സിഡി ഇനങ്ങളുടെ വിതരണ ഉദ്ഘാടനം ഇന്ന് രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിർവ്വഹിക്കും. ബാങ്ക് പ്രസിഡന്റ് ചാക്കോ.പി മാണി അദ്ധ്യക്ഷത വഹിക്കും.