ശില്‍പശാലകൾ ഇന്ന് ആരംഭിക്കും
കൊച്ചി: ഇൻഫർമേഷൻ സെക്യൂരിറ്റി ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.എ) ആഭിമുഖ്യത്തിൽ പബ്ലിക് - പ്രൈവറ്റ് പാർട്ണർഷിപ്പിൽ കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 12 മത് രാജ്യാന്തര സൈബർ സെക്യൂരിറ്റി ഡാറ്റാ പ്രൈവസി ഹാക്കിംഗ് കോൺഫറൻസ് 27,28 തീയതികളിൽ കൊച്ചിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടക്കും. കഴിഞ്ഞ 11 വർഷങ്ങളായി ഹൈടെക്ക്, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാനത്തും രാജ്യത്തിനകത്തും ഇതിലൂടെയാണ് ചർച്ച ചെയ്യുന്നത്. കോൺഫറൻസിന് മുന്നോടിയായുള്ള ശില്പശാലകൾ ഇന്നു മുതൽ ആരംഭിക്കും.