കൂത്താട്ടുകുളം: ടൗണിൽ കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്ക്കൂട്ടർ യാത്രക്കാരൻപാലക്കുഴ കോഴിപ്പിള്ളി വലിയ കണ്ടത്തിൽവി .യു ജോസഫിന് (60 ) പരിക്കേറ്റു.കൂത്താട്ടുകുളത്തെ ദേവമാതാ ആശുപത്രിയിലും തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ 8. 30നായിരുന്നു അപകടം .കൂത്താട്ടുകുളം ഭാഗത്തേക്ക് വരികയായിരുന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.