അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ ശുഭകിരൺ അക്കാഡമിയുടെ സഹകരണത്തോടെ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർ, സെക്രട്ടേറിയറ്റ് ഓഫീസ് അറ്റൻഡർ തുടങ്ങി വിവിധ പി. എസ്. സി. മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പരീക്ഷാപരിശീലനക്ലാസ് നടത്തും. 28, 29 തീയതികളിൽ അങ്കമാലി നിർമ്മൽജ്യോതി കോളേജ് ഓഡിറ്റോറിയത്തിൽ ക്ലാസും മാതൃകാപരീക്ഷയും നടത്തുമെന്ന് സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി. എം. വർഗീസ് അറിയിച്ചു. 28 ന് രാവിലെ 10 ന് റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ അദ്ധ്യക്ഷത വഹിക്കും.
ശുഭകിരൺ അക്കാഡമി ചെയർമാൻ പ്രൊഫ. സി.കെ. രഞ്ജൻ, പരിശീലകൻ റിയാസ് കൊച്ചി എന്നിവരുടെ നേതൃത്വത്തിലുള്ള ഫാക്കൽറ്റി ടീം നേതൃത്വം നൽകും. ഫോൺ: 9745144488.