vallar
വല്ലാർപാടത്തമ്മയുടെ തിരുനാൾ സമാപന ചടങ്ങിനെത്തിയ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കലിനെയും പാലിയം കുടുംബാംഗങ്ങളെയും പള്ളിവീട്ടിൽ കുടുംബാംഗങ്ങളെയും ബസിലിക്കയിലേക്കു റെക്ടർ ഫാ. മൈക്കിൾ തലക്കെട്ടിയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.

വല്ലാർപാടം: പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ ആഘോഷങ്ങൾ ബസിലിക്കയിൽ ഭക്തിസാന്ദ്രമായി സമാപിച്ചു. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസിസ് കല്ലറക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിച്ച തിരുനാൾ ദിവ്യബലിയിലും നൊവേനയിലും പ്രദക്ഷിണത്തിലും പതിനായിരങ്ങൾ പങ്കെടുത്തു.

ബസിലിക്കയിൽ എത്തിച്ചേർന്ന ആർച്ച് ബിഷപ്പിനും ചേന്ദമംഗലത്തെ പാലിയം കുടുംബാംഗങ്ങൾക്കും പള്ളിവീട്ടിൽ കുടുംബാംഗങ്ങൾക്കും, റെക്ടർ ഫാ.മൈക്കിൾ തലക്കെട്ടിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മീനാക്ഷിയമ്മയുടെ പിൻമുറക്കാരുടെ മോരുവിതരണത്തിന്റെ ആശീർവാദം ആർച്ച് ബിഷപ്പ് നിർവഹിച്ചു. ദിവ്യബലിക്കു മുന്നോടിയായി പാലിയം തറവാട്ടിലെ കാരണവർ കൃഷ്ണബാലാനച്ചൻ അൾത്താരയിലെ കെടാവിളക്കിൽ എണ്ണ പകർന്നു. ഒക്ടോബർ ഒന്നിനാണ് എട്ടാമിടം.