കിഴക്കമ്പലം: സംസ്ഥാന വനിതാ കമ്മീഷനും നന്മ റസിഡൻസ് അസോസിയേഷനും സംയുക്തമായിനടത്തിയ കുടുംബ ശാക്തീകരണ ശിൽപ്പശാല വനിതാ കമ്മീഷനംഗം അഡ്വ.ഷിജി ശിവജി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് നിസാർ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അബൂബക്കർ, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ.രമേശ്, പഞ്ചായത്തംഗങ്ങളായ എൻ.വി രാജപ്പൻ, പത്മകുമാരി വിശ്വനാഥൻ, ലീഫ് ഫൗണ്ടേഷൻ ഭാരവാഹികളായ ഷിബു കുര്യൻ, കെ. ഇ അലിയാർ, പരീത് പുളിമൂട്ടിൽ, ഇ.എം.അഷ്റഫ്, പ്രവാസി സഘം പ്രസിഡന്റ് ജോഷി വർഗീസ്, എം.ബി ലത്തീഫ്, സലാം ചായിക്കര, കെ.എൻ.സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് ബയോ സി.പി ഹെൽത്ത് കെയർ ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടർ ദീപ അശോകും,നിറവ് കോഴിക്കോടിന്റെ മാനേജിങ് ഡയറക്ടർ ബാബു വേങ്ങേരിയും , സ്വാമി യോഗാനന്ദ ഗുരുജിയും ക്ലാസെടുത്തു.