അങ്കമാലി: വിശ്വജ്യോതി സ്‌കൂളിൽ സംഘടിപ്പിച്ച സി.ബി.എസ്.ഇ ടേബിൾ ടെന്നീസ് ടൂർണമെന്റ് സമാപിച്ചു. ഡോ. ബിജു വിൻസന്റ് സമ്മാനങ്ങൾ വിതരണം ചെയ്തു. അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ മിലൻ ബി.നായർ
ചാമ്പ്യനായി. അണ്ടർ 17 വിഭാഗത്തിൽ എസ്. അഫ്താസും അണ്ടർ 19 വിഭാഗത്തിൽ എം. പ്രണവും വ്യക്തിഗത ചാമ്പ്യൻമാരായി. മൂന്നുപേരും എസ്.ഡി.വി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളാണ്. അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിൽ അനന്യ കുറുപ്പ് (ചോയ്‌സ് സ്‌കൂൾ തൃപ്പൂണിത്തുറ), അണ്ടർ 17 വിഭാഗത്തിൽ
റീവ അന്ന മിഖായേൽ (സെയ്ന്റ്‌മേരീസ് റെസിഡൻഷ്യൽ സെൻട്രൽ സ്‌കൂൾ), അണ്ടർ 19 വിഭാഗത്തിൽ ഭാവന മേനോൻ (വിദ്യോദയ സ്‌കൂൾ തേവയ്ക്കൽ) എന്നിവർചാമ്പ്യൻമാരായി.
ആൺകുട്ടികളുടെ വിഭാഗത്തിൽ എസ്.ഡി.വി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ മൂന്നു വിഭാഗങ്ങളിലും ടീം ചാമ്പ്യൻഷിപ്പ് നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ ചോയ്‌സ് സ്‌കൂൾ തൃപ്പൂണിത്തുറ (അണ്ടർ 14), സെന്റ്‌മേരീസ് റെസിഡൻഷ്യൽ സെൻട്രൽ സ്‌കൂൾ (അണ്ടർ 17), വിദ്യോദയ സ്‌കൂൾ തേവയ്ക്കൽ (അണ്ടർ 19) ടീം ചാമ്പ്യൻഷിപ്പ് നേടി. സമാപനസമ്മേളനത്തിൽ മാനേജർ ഫാ. ജോൺ ബെർക്കുമാൻസ്, പ്രിൻസിപ്പൽ ഫാ. ജോഷി
കൂട്ടുങ്കൽ, വൈസ് പ്രിൻസിപ്പൽ സിബിൻ പെരിയപ്പാടൻ എന്നിവർ സന്നിഹിതരായിരുന്നു.