കൊച്ചി : ലൗ ജിഹാദിലൂടെ നിർബന്ധിത മതംമാറ്റം നടത്തുന്നതിനെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിൽ അന്തർദേശീയ സീറോമലബാർ മാതൃവേദി യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. കോഴിക്കോട്ടും ഡൽഹിയിലും നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഇതിനെതിരെ കേന്ദ്ര സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കുന്നില്ല. ക്രൈസ്തവ പെൺകുട്ടികളാണ് ലൗ ജിഹാദിന് ഏറ്റവുമധികം ഇരകളാകുന്നത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം, ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ), ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) എന്നീ ഏജൻസികളും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മതതീവ്രവാദ സംഘടനകളുടെ ഇത്തരം നീക്കങ്ങൾ നേരിടാൻ സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. വിൽസൻ ഇലവുത്തിങ്കൽ, സെക്രട്ടറി റോസിലി പോൾ തട്ടിൽ, സിജി ലൂക്‌സൺ, ജോസി മാക്‌സിൻ, മേരി ജോസഫ് കാരിയാങ്കൽ എന്നിവർ പ്രസംഗിച്ചു.