ilahiya
മുളവൂർ ഇലാഹിയ എൻജിനിയറി​ംഗ് കോളേജി​ൽ നടന്ന രക്തദാനക്യാമ്പ്

മൂവാറ്റുപുഴ: സാങ്കേതിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്‌കീമിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് ഇലാഹിയ കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ എൻ.എസ്.എസ്, വൈ.ആർ.സി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ജില്ലാതല ദ്വിദിന രക്തദാന ക്യാമ്പിന് തുടക്കമായി. ആലുവ ഗവൺമെന്റ് ആശുപത്രിയുടെ കീഴിലുള്ള ബ്ലഡ് ബാങ്കിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത് . ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽഡോ.മുഹമ്മദ് സിദ്ധീഖ് നിർവ്വഹിച്ചു. കോളേജ് ചെയർമാൻ സി.പി.മുഹമ്മദ് ,മാനേജർ കെ.എം.ഷംസുദ്ദീൻ, ട്രസ്റ്റ് ഇന്റേണൽ ഓഡിറ്റർ കെ.എം.മൈതീൻ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർമാരായ എം.അരുൺകുമാർ, ഷഫാൻ സലാം, വൈ.ആർ.സി.പ്രോഗ്രാം ഓഫീസർ പി.എം.അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി.ക്യാമ്പ് ഇന്ന് സമാപിക്കും.