പെരുമ്പളം : കാക്കനാട്ടുവെളി ശ്രീനാരായണ ഗുരുമന്ദിരത്തിന്റെ ആഭിമുഖ്യത്തിൽ 92 ാത് സമാധി ദിനാചരണം ആചരിച്ചു. സംഘം പ്രസിഡന്റ് ഇലവുങ്കൽ ബാബു പതാക ഉയർത്തി. കടക്കരപ്പള്ളി ശക്തീശ്വര ക്ഷേത്രം മേൽശാന്തി ഗോപന്റെ നേതൃത്വത്തിൽ ഗുരുപൂജ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗുരുദേവ കൃതികളുടെ ആലാപനം, അന്നദാനം, പായദാനം എന്നിവയോടെ ആഘോഷിച്ചു. സെക്രട്ടറി കെ.ആർ. രാജേഷ്, ബേബി ശശിധരൻ, ചിത്രൻ പേഴക്കാട്ട്, ഷീജാരാജു എന്നിവർ നേതൃത്വം നൽകി.