അങ്കമാലി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയിൽ അങ്കമാലി മേഖലയിലെ സാംസ്കാരിക പ്രവർത്തകരുടെ സംഗമവും സാബു.കെ.വി.എസ് രചിച്ച പച്ചമലയാളം നോവലിന്റെ ചർച്ചയും സംഘടിപ്പിച്ചു. അങ്കമാലി മേഖലയിലെ എഴുത്തുകാരുടെ നേതൃത്വത്തിൽ ഗ്രാമക്ഷേമം ലൈബ്രറിയിൽ വച്ച് പ്രതിമാസ സാംസ്കാരിക പരിപാടി നടത്തുന്നതിനും തീരുമാനിച്ചു. നാടകകൃത്ത് ശ്രീമൂലനഗരം മോഹൻ സാംസ്കാരിക പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. വിജയൻ, ഉഷ മാനാട്ട്, കവി മഞ്ഞപ്ര ഉണ്ണിക്കൃഷ്ണൻ, കെ.പി. ഗോവിന്ദൻ, നോവലിസ്റ്റ് ജോംജി ജോസ്, ടി.ഡി. സ്റ്റീഫൻ, ജോസ് ഏനമാക്കൽ, സെബാസ്റ്റ്യൻ അറയ്ക്കൽ, ശ്രീനി ശ്രീകാലം, രാജു ചുള്ളി, ജിനി തരിയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.