കൊച്ചി: കേരള സാഹിത്യ പരിഷത്തിന്റെ 92ാം വാർഷികത്തോടനുബന്ധിച്ച് എറണാകുളത്തെ മഹാകവി ജി. ഓഡിറ്റോറിയത്തിൽ നവംബർ 3ന് സമസ്ത കേരളാടിസ്ഥാനത്തിൽ കാവ്യാലാപന മത്സരം സംഘടിപ്പിക്കുന്നു. 10 മുതൽ 17 വയസ് വരെയുള്ളവരെ ജൂനിയർ വിഭാഗമായും18 മുതൽ 40 വയസ് വരെയുള്ളവരെ സീനിയർ വിഭാഗമായും പരിഗണിക്കും. രണ്ട് ഘട്ടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ജനറൽ സെക്രട്ടറി, സമസ്ത കേരളം സാഹിത്യ പരിഷത്ത്, ഹോസ്പിറ്റൽ റോഡ്, കൊച്ചി - 11 എന്ന വിലാസത്തിൽ ഒക്ടോബർ 15നകം അപേക്ഷിക്കേണ്ടതാണ്. sksp1927@gmail.com എന്ന മെയിൽ ഐഡിയിൽ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് : 0484- 2352120, 9446344673.