bamboo
സംസ്ഥാന ബാംബു കോർപറേഷന്റെ നേതൃത്വത്തിൽ നടന്ന ലോക മുളദിനാചരണം ഡോ.ശ്യാം വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: സംസ്ഥാന ബാംബു കോർപ്പറേഷന്റെ നേതൃത്വത്തിൽ ലോക മുളദിനാചരണം കെ.എഫ്.ആർ.എ ഡയറക്ടർ ഡോ. ശ്യാംവിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ബാംബൂ കോർപ്പറേഷൻ ചെയർമാൻ കെ.ജെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ അബ്ദുൽ റഷീദ്, ഡയറക്ടർ ടി.പി. ദേവസിക്കുട്ടി, ക്ഷേമനിധിബോർഡ് ചെയർമാൻ ചാണ്ടി പി.അലക്‌സാണ്ടർ, ഡയറക്ടർ പൂവച്ചൽ വിജയകുമാർ, വി.ഡി.ജോസഫ്, ആർ.കെ.അർജുനൻ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.ശ്യാം വിശ്വനാഥൻ, ഉണ്ണിക്കൃഷ്ണ പാക്കനാർ, ഷൈൻ കൃഷ്ണ എന്നിവരെയും തൊഴിലാളികളെയും ആദരിച്ചു.