ആലുവ: കീഴ്മാട് പൗരസമിതി പാലിയേറ്റീവ് കെയർ യൂണിറ്റ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രളയ സഹായത്തിനായി സമാഹരിച്ച ഒരു ലക്ഷം രൂപ എം.എൽ.എ ഏറ്റുവാങ്ങി. പ്രസിഡന്റ് ചെന്താര അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. പ്രതിമാസ സഹായധനവിതരണം കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് ഉദ്ഘാടനം ചെയ്തു. ഡോ.കെ.പി. ഉണ്ണിക്കൃഷ്ണൻ, ഡോ.സി.എം. ഹൈദരലി, ഡോ.സണ്ണി പി. ഓരത്തേൽ, ഡോ. ബിജു രാഘവൻ, ദിനേശ് വർമ്മ എന്നിവർ സംസാരിച്ചു.