ആലുവ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചൂണ്ടി യൂണിറ്റ് ഓണാഘോഷം എടത്തല സർക്കിൾ ഇൻസ്‌പെക്ടർ പി.ജെ. നോബിൾ ഉദ്ഘാടനം ചെയ്തു. ഡോ. അജിത് കോശി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോളി ചക്യത്ത് മുഖ്യപ്രഭാഷണം നടത്തി. ഓണഫണ്ട് ഉദ്ഘാടനം പ്രണാമം ജ്വല്ലറി എം.ഡി. ബോബൻ ജോസഫ് നിർവഹിച്ചു. വിദ്യാഭ്യാസ അവാർഡ് ദാനം എസ്.ഐ പി.എ സുബൈർ നിർവഹിച്ചു. മുതിർന്ന വ്യാപാരിയെ ജില്ലാ ജോ. സെക്രട്ടറി വി.വി. ജയൻ ആദരിച്ചു. കെ.ജി .വേണുഗോപാൽ, ജോൺസൺ, ലിസി സെബാസ്റ്റ്യൻ, ജിജി ജോർജ്, ഷോണി ജോർജ്, മോഹൻദാസ്, ഡോ.ഐ വി അജിത്, അജി സലാം എന്നിവർ പ്രസംഗിച്ചു.