suresh-manjooraan-74

കൊച്ചി: മഹാരാജാസ് കോളജ് റിട്ട. ഇംഗ്ലീഷ് പ്രൊഫസർ സുരേഷ് മാഞ്ഞൂരാൻ (74) നിര്യാതനായി. മൃതദേഹം നെട്ടൂർ ഐ.എൻ.ടി.യു.സി ജംഗ്ഷന് സമീപം സഹോദരൻ ചാൾസ് മാഞ്ഞൂരാന്റെ വസതിയിൽ. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 3ന് മെഡിക്കൽ കോളജിനു കൈമാറും.
പരേതരായ അഡ്വക്കേറ്റ് ചെറിയാൻ മാഞ്ഞൂരാന്റെയും മേരി മാഞ്ഞൂരാന്റെയും മൂത്ത പുത്രനായ സുരേഷ്, മഹാരാജാസിന് പുറമെ പട്ടാമ്പി സംസ്‌കൃത കോളജിലും കളമശേരി പോളിടെക്‌നിക്കിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കാണാതായ പെൺകുട്ടി, ഇന്നലെകൾ ഇല്ലാതെ എന്നീ ചിത്രങ്ങൾ രചന നടത്തി നിർമിച്ചിട്ടുണ്ട്. അവിവാഹിതൻ ആയിരുന്നു. സഹോദരങ്ങൾ: ആലിസ് മാഞ്ഞൂരാൻ (റിട്ട. മഹാരാജാസ് ഇംഗ്ലീഷ് പ്രഫസർ), ലീല മാഞ്ഞൂരാൻ (റിട്ട. സെന്റ് തെരേസാസ് കേളേജ് പ്രൊഫസർ), ലളിത മാഞ്ഞൂരാൻ, സുമ മാഞ്ഞൂരാൻ, ലിസി മാഞ്ഞൂരാൻ, ജോസി മാഞ്ഞൂരാൻ, പരേതനായ ചാൾസ് മാഞ്ഞൂരാൻ.