കൊച്ചി : തൃപ്പൂണിത്തുറ പുതിയകാവിൽ പുതുതായി ആരംഭിച്ചിട്ടുള്ള ബിവറേജസ് വില്പനശാല അടച്ചുപൂട്ടണമെന്ന് തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ (ട്രുറ ) ദക്ഷിണമേഖലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾക്ക് ഘടകവിരുദ്ധമായിട്ടാണ് ഇപ്പോൾ തൃപ്പൂണിത്തുറയിൽ പുതിയ മദ്യശാല തുറന്നിരിക്കുന്നതെന്ന് യോഗം അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തി.സമ്മേളനം ട്രുറ ചെയർമാൻ വി.പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ജനഹിതമനുസരിച്ച് ഭാവി പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. മേഖലാ പ്രസിഡന്റ് മോഹനൻ നീലാട്ട് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വി.സി. ജയേന്ദ്രൻ , സി.എസ്.മോഹനൻ, ഷീബ ജോസഫ്, കലാസുധാകരൻ, എസ്.കെ. ജോയി , ജോസ് കോറോത്ത്, ആർ. കൃഷ്ണസ്വാമി, പി.എം.വിജയൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി മോഹനൻ നീലാട്ട് പ്രസി.) സി.എസ്.മോഹനൻ (സെക്ര) കലാ സുധാകരൻ ( ട്രഷറർ) എന്നിവരേയും വനിതാവേദി ഭാരവാഹികളായി ഇന്ദു.സി.നായർ പ്രസി.) കലാസുധാകരൻ (സെക്ര. എലിസബത്ത് സെബാസ്റ്റ്യൻ ട്രഷറ ) തിരഞ്ഞെടുത്തു.