കൊച്ചി: പുല്ലേപ്പടിയിലുള്ള സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിലെ അൾട്രാസൗണ്ട് സ്കാനിങ്ംഗ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിന് സോണോളജിസ്റ്റ് ഒഴിവിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ എറണാകുളം പുല്ലേപ്പടി പാലത്തിനു സമീപമുള്ള സർക്കാർ ജില്ലാ ഹോമിയോ ആശുപത്രി ഓഫീസിൽ സെപ്റ്റംബർ 28ന് വൈകീട്ട് അഞ്ചു മണിക്കു മുമ്പ് നേരിട്ടോ ghhernakulam@kerala.gov.in എന്ന വിലാസത്തിലോ അപേക്ഷിക്കണം. ഫോൺ: 9846066505.