കൊച്ചി: സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി ഡി.ടി.പി.സി എറണാകുളത്തിന്റെ സഹകരണത്തോടെ സ്‌കൂബാ കൊച്ചിന്റെ നേതൃത്വത്തിൽ അടുത്തമാസം അഞ്ചിന് കയാക്കിംഗ് മത്സരം നടത്തും. പങ്കെടുക്കേണ്ടവർ അപേക്ഷകൾ ഡി.ടി.പി.സി ഓഫിസിൽ രജിസ്റ്റർ ചെയ്യണം. വിജയികൾക്ക് കാഷ് അവാർഡ് നൽകും. അപേക്ഷകൾ ലഭിക്കേണ്ട അവസാനതീയതി അടുത്തമാസം രണ്ട്. പങ്കെടുക്കുന്ന എല്ലാവർക്കും ട്രയൽ ചെയ്യാനുള്ള അവസരം നൽകും. സിംഗിൾ സീറ്റ് കയാക്കിംഗ്, ഡബിൾ സീറ്റ് കയാക്കിംഗ് എന്നിങ്ങനെയാണ് മത്സരങ്ങൾ. രജിസ്‌ട്രേഷൻ ഫീസുണ്ട്. പ്രായപരിധി 18 - 35. ഫോൺ: 0484 2367334.