മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും മറ്റു ക്ളബുകളുടെയും ഹോമിയോ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സീതാലയം പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസും സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും നടത്തി. കൗമാര പ്രായക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങളും, പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ സീതാലയം മെഡിക്കൽ ഓഫീസർ ഡോ.ജിസ്നി തോമസും, കൗമാരക്കാരുടെ മാനസിക പ്രശ്നങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിവിയ ജെറോമും ക്ലാസുകൾ എടുത്തു. മെഡിക്കൽ ക്യാമ്പിൽ മൂവാറ്റുപുഴ സർക്കാർ ഹോമിയോ ആശുപത്രിയിലെ ആർ.എം.ഒ ഡോ.ബീന പോളും പങ്കെടുത്തു. പെൺകുട്ടികൾക്ക് മാത്രമായി ഡോ. ജിസ്നി തോമസിന്റെ നേതൃത്വത്തിൽ ഷീ ക്യാമ്പും നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ കെ.സജികുമാർ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻഡ് ശോഭന എം.എം, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി, ശ്രീകല ജി., സ്കൂൾ കൗൺസിലർ ഹണി വർഗീസ്, അനിത കെ.സി, കൃഷ്ണപ്രിയ, രതീഷ് വിജയൻ, ആശ, നിഷ, അരുൺ തുടങ്ങിയവർ സംസാരിച്ചു.