police
ഇതരസംസ്ഥാന തൊഴിലാളിയായ മുമിനു സർക്കാരിന് റോഡിൽ നിന്നു ലഭിച്ച ഏഴു പവന്റെ സ്വർണ്ണമാല മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽവച്ച് ഉടമ ശാന്തകുമാരിക്ക് കൈമാറുന്നു

മൂവാറ്റുപുഴ: കളത്തു കിട്ടിയ സ്വർണ്ണ മാല ഉടമസ്ഥന് തിരികെ നൽകി ഇതര സംസ്ഥാന തൊഴിലാളിമാതൃകയായി​. സെപ്തംബർ 14 ന് ഉച്ചകഴിഞ്ഞ് മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിലേക്ക് ലതാ തിയേറ്ററിനോട് ചേർന്നുള്ള റോഡിലൂടെ പോകുമ്പോഴാണ് ഈസ്റ്റ് കടാതി സാകേതം വീട്ടിൽ കെ.കെ. ശാന്തകുമാരിയുടെ ഏഴ് പവൻ തൂക്കമുള്ളസ്വർണ്ണ മാല ബാഗിൽ നിന്ന് നഷ്ടപ്പെട്ടത്. ഇക്കാര്യം പൊലീസി​ൽ അറി​യി​ച്ചി​രുന്നു. വാട്ടർ അതോറിറ്റിയിലെ ജീവനക്കാരൻ ബഷീറിന്റെ ജോലിക്കാരനായ കൊൽക്കത്ത സ്വദേശി മുമിനുർ സർക്കാരി​ന് റോഡ് വൃത്തി​യാക്കുന്നതി​നി​ടെയാണ് സ്വർണ്ണ മാല ലഭിച്ചത്. തുടർന്ന് ബഷീറും, മുമിനുർ സർക്കാരും പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. ജീവകാരുണ്യ പ്രവർത്തന രംഗത്തുള്ള സബീർ മൂവാറ്റുപുഴ സാമൂഹമാദ്ധ്യമങ്ങളിലൂടെഇക്കാര്യം പുറത്തറി​യി​ച്ചു. വി​വരമറി​ഞ്ഞ് പൊലീസ് സ്റ്റേഷനിൽ എത്തിയ ശാന്തകുമാരിക്ക് ഉദ്യോഗസ്ഥരുടെ സാന്നി​ദ്ധ്യത്തിൽ സ്വർണ്ണമാല ബഷീറും, മുമിനുർ സർക്കാരും ചേർന്ന്കൈമാറി​​.മുമിനുർ സർക്കാരിനെ പാരിതോഷികം നൽകി​ അനുമോദി​ച്ചു.