obituary
അഗസ്റ്റിൻപോൾ (89)

മൂവാറ്റുപുഴ: കാണാതയ വൃദ്ധന്റെ മൃതദേഹം ആനിക്കാട് മാവിൻ ചുവടിന് സമീപമുള്ള ഓടയിൽ കണ്ടെത്തി. മൂവാറ്റുപുഴ മീങ്കുന്നം കുഴികണ്ണിയിൽ എ.സി. അഗസ്റ്റിൻ (89-റിട്ടേ. പോസ്റ്റ് മാസ്റ്റർ)നെയാണ് ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 21ന് അഗസ്റ്റിനെ കാണാനില്ലെന്ന് കാണിച്ച് മൂവാറ്റുപുഴ പൊലീസിൽ മകളുടെ ഭർത്താവ് തോമസ് ജോൺ പരാതി നൽകിയിരുന്നു. മൂവാറ്റുപുഴയിലേക്ക് പോയ അഗസ്റ്റിൻ കച്ചേരിത്താഴത്തെ ഹോട്ടലിൽ കയറി ഭക്ഷണം വാങ്ങിയതിനുശേഷം പോകാൻ തുടങ്ങുമ്പോൾ ശരീരത്തിനു ക്ഷീണം തോന്നി മുക്കാൽ മണിക്കൂറോളം ഹോട്ടലിൽ വിശ്രമിച്ചിരുന്നു. വെെകിട്ട് 5.30- ഓടെ ഹോട്ടലിൽ നിന്ന് പോയെങ്കിലും വീട്ടിൽ എത്തിയിരുന്നില്ല.ഇന്നലെയാണ് അഗസ്റ്റിനെ ഓടയിൽ മരിച്ചുകിടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മേൽനടപടി സ്വീകരിച്ചു. അഗസ്റ്റിനും ഭാര്യയും തനിച്ചാണ് താമസിച്ചിരുന്നത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. ഭാര്യ: മേരി. മക്കൾ: പോൾസൺ (ആസ്ത്രേലിയ), ജെസി ( പോസ്റ്റൽ വകുപ്പ് തൊടുപുഴ). മരുമക്കൾ: ആൻസി ( ആസ്ത്രേലിയ), തോമസ് ജോൺ . സംസ്ക്കാരം ഇന്ന് 3ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളിയിൽ .