കൊച്ചി: ലയൺസ് ക്ളബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ലയൺ ആയുർഗ്രീൻ പദ്ധതി തേവര സെന്റ് തോമസ് ജി.എച്ച്.എസിൽ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി 20,000 ഔഷധവൃക്ഷത്തൈകൾ നടുന്നതിന്റെ ഉദ്ഘാടന ഹൈബി ഈഡൻ എം.പി നിർവഹിച്ചു.

ആയുർവേദ ഔഷധങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യം വിദ്യാർത്ഥികളിലൂടെ ജനങ്ങളിൽ എത്തിക്കുന്നതാണ് പദ്ധതി. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ വിദ്യാലയങ്ങളും റസിഡന്റ്സ് അസോസിയേഷനുകളും വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ രാജേഷ് കോളരിക്കൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ഗവർണർ എം.വി. ദാസ് മങ്കിടി തൈകൾ വിതരണം ചെയ്തു. ഡോ. ദേവിദാസ് വെള്ളോടിപദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.