aqua
രോഗപ്രതിരോധ ഗവേഷണത്തിന്റെ പ്രസക്തി അക്വാകൾച്ചർ മേഖലയിൽ എന്ന വിഷയത്തിൽ ദേശീയ ശില്പശാല കുഫോസ് വൈസ് ചാൻസലർ ഡോ.എ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ. രാധിക രാജശ്രീ, ഡോ.ടി.വി. ശങ്കർ, ഡോ.ബി.മനോജ്കുമാർ, ഡോ.ദേവരാജ് എച്ച്, ഡോ.കെ. ഗോപകുമാർ, ഡോ. ശ്രീനിവാസ ഗോപാൽ, ഡോ.ഇ.പി. പ്രീതം എന്നിവർ സമീപം.

കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) സംഘടിപ്പിച്ച രോഗപ്രതിരോധ ഗവേഷണത്തിന്റെ പ്രസക്തി അക്വാകൾച്ചർ മേഖലയിൽ എന്ന വിഷയത്തിൽ മൂന്ന് ദിവസത്തെ ദേശീയ ശില്പശാല വൈസ് ചാൻസർ ഡോ.എ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

യു.ജി.സിയുടെ മുൻ വൈസ് ചെയർമാനും പ്രധാനമന്ത്രിയുടെ ഫിഷറീസ് മേഖല ഉപദേഷ്ടാവുമായ ഡോ. ദേവരാജ് എച്ച് മുഖ്യാതിഥിയായി. കുഫോസ് രജിസ്ട്രാർ ഡോ.ബി.മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫസർമാരായ ഡോ.കെ. ഗോപകുമാർ, ഡോ. ശ്രീനിവാസ ഗോപാൽ, ഗവേഷണ വിഭാഗം മേധാവി ഡോ.ടി.വി. ശങ്കർ എന്നിവർ പ്രസംഗിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 46 ഗവേഷകർ പങ്കെടുക്കുന്ന ശില്പശാല നാളെ (വെള്ളിയാഴ്ച) സമാപിക്കും.