മൂവാറ്റുപുഴ: ഇലാഹിയ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ യൂണിയൻ ഉദ്ഘാടനം അഡ്വ. അരുൺകുമാർ നിർവഹിച്ചു. യൂണിയൻ ചെയർമാൻ മുഹമ്മദ് ഇർഫാൻ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് നൗഷാദ് സ്വാഗതം പറഞ്ഞു. കോളേജ് മാനേജർ അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണവും നടത്തി. സിനി ആർട്ടിസ്റ്റ് സ്വാസിക വിജയൻ മുഖ്യാതിഥിയായിരുന്നു. കോളേജ് ചെയർമാൻ എം.കെ.സൈദ് മുഹമ്മദ്, പ്രിൻസിപ്പൽ ഡോ. ഫ്രാൻസിസ് സിറിയക്, സ്റ്റാഫ് അഡൈ്വസർ ജയിംസ് ജോസഫ് , ആർട്‌സ് ക്ലബ് സെക്രട്ടറി മുഹമ്മദ് അൻവർ തുടങ്ങിയവർ പ്രസംഗിച്ചു. വൈസ് ചെയർമാർ ആരതി നന്ദി പറഞ്ഞു.