sngc
ഗുരുകുലം എൻജിനീയറിംഗ് കോളേജിൽ , എൻ.എസ്.എസ് ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം

കോലഞ്ചേരി: കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജിൽ നാഷണൽ സർവ്വീസ് സ്കീമിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരാഴ്ച നീണ്ടു നില്ക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നാഷണൽ ഹെൽത്ത് മിഷൻ അഡീഷണൽ അർബൻ ഹെൽത്ത് കോ ഓഡിനേറ്റർ അഞ്ചു ബോബി നിർവ്വഹിച്ചു. പ്രിൻസിപ്പൽ കെംതോസ് പി.പോൾ പതാക ഉയർത്തി. എൻ.എസ്.എസ് പ്രോഗ്രാം കോ ഓഡിനേറ്റർ പ്രൊഫ. ബീന ടി.ബാലൻ പ്രൊഫ അരുൺ എൽദോസ്, എൻ.എസ്.എസ് വൊളന്റിയർ സെക്രട്ടറിമാരായ എൽദോസ്, ആൻമേരി എന്നിവർ പരിപാ‌ടികൾക്ക് നേതൃത്വം നല്കി.