പറവൂർ : ഹിന്ദുഐക്യവേദി സ്ഥാപക ആചാര്യൻ സ്വാമി സത്യാനന്ദ സരസ്വതിയുടെ 84-ാം ജന്മദിനത്തോടനുബന്ധിച്ച് ഹിന്ദുഐക്യവേദി പറവൂർ മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ സദ്ഭാവനദിനം ആചരിച്ചു. സംസ്ഥാനസമിതി അംഗം കെ.ആർ. രമേഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. ഗോപി അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുരക്ഷാനിധിയുടെ ഉദ്ഘാടനം ലെഫ്റ്റനന്റ് കേണൽ ഭാസ്കരൻനായർ നിർവഹിച്ചു. ടി.എ. ബാലചന്ദ്രൻ നായർ, കാശിമഠം കാശിനാഥൻ, അരവിന്ദാക്ഷൻ പട്ടാരി, പത്മജ രവീന്ദ്രൻ, സതി മേനോൻ, കെ.ആർ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. പെരുവാരം, നന്ദികുളങ്ങര, മൂകാംബി, തോന്ന്യകാവ്, വെളുത്താട്ട്, കിഴക്കേപ്രം എന്നീ സ്ഥാനീയ സമിതികളിലും കുടുംബയോഗം, സദ്ഭാവനാദിനാചരണം, പുഷ്പാർച്ചന എന്നിവ നടന്നു.