പറവൂർ : തത്തപ്പിള്ളി കാട്ടുനല്ലൂർ ശൈഖ് മുനവർഷാ തങ്ങളുടെ 225-ാമത് ആണ്ട് നേർച്ചക്ക് ഇന്ന് കൊടിയേറും. വൈകിട്ട് ഏഴിന് കൊടിയേറ്റത്തിന് ശേഷം നടക്കുന്ന മതപ്രഭാഷണം തത്തപ്പിള്ളി മഹല്ല് അസിസ്റ്റന്റ് ഇമാം സുലൈമാൻ അൽ അഹ്സനി ഉദ്ഘാടനം ചെയ്യും. ആഘോഷകമ്മിറ്റി ചെയർമാൻ എൻ.എച്ച്. നൗഷാദ് അദ്ധ്യക്ഷത വഹിക്കും. മേത്താനം ജുമാമസ്ജിദ് ഇമാം മുനീർ സഖാഫി കങ്ങരപ്പടി മുഖ്യപ്രഭാഷണം നടത്തും.
27 രാത്രി എട്ടിന് പ്രകൃതിദുരന്തങ്ങൾ നൽകുന്ന പാഠങ്ങൾ എന്ന വിഷയത്തിൽ ഇസ്മാഈൽ സഖാഫി നെല്ലിക്കുഴി പ്രഭാഷണം നടത്തും .28 ന് ഉച്ചയ്ക്ക് രണ്ടിന് മൗലൂദ് പാരായണം. തുടർന്ന് സയ്യിദ് മുഖൈബിലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ദുആസദസ്. വൈകിട്ട് നാലിന് പൊതുസമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മഹല്ല് പ്രസിഡന്റ് ടി.ഇ. മെഹബൂബ് അദ്ധ്യക്ഷത വഹിക്കും.നവീകരിച്ച മസ്ജിദ് സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്യും. തുടന്ന് അന്നദാന നേർച്ച.