കോലഞ്ചേരി: ലോക ഹൃദയ ദിനാഘോഷത്തോടനുബന്ധിച്ച് എം.ഒ.എസ്.സി മെഡിക്കൽ കോളേജിൽ ഞായറാഴ്ച സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് നടക്കുന്നു. രാവിലെ 8.30 മുതൽ 12.30 വരെ നടക്കുന്ന ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് പരിശോധന സൗകര്യം. ഇ.സി.ജി, പ്രമേഹ, കൊളസ്ട്രോൾ പരിശോധനകൾ സൗജന്യമാണ്. തിരഞ്ഞെടുക്കുന്ന രോഗികൾക്ക് ഇ.സി.ജി ,ടി.എം.ടി, ആൻജിയോ ഗ്രാം ടെസ്റ്റുകളും ഓപ്പറേഷൻ വേണ്ടി വരുന്ന രോഗികൾക്ക് ആശുപത്രി സുവണ്ണ ജൂബിലിയുടെ ഭാഗമായി നടത്തുന്ന 100 സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയുട‌െ ആനുകൂല്യങ്ങളും ലഭ്യമാക്കും. മുൻകൂർ ബുക്കിംഗിന് 0484-2885837,2885819. രാവിലെ 9 മുതൽ 5 വരെ.